ശിവമോഗ: പാക് തീവ്രവാദ സംഘടനയായ ഐ.എസ്.ഐസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്ത് കർണ്ണാടകയിലെ ശിവമോഗ പോലീസ്. ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമൻ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള തീവ്രമായ ശ്രമത്തിലാണെന്നും ശിവമോഗ പോലീസ് അറിയിച്ചു.
ഐ.എസ്.ഐ.എസ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രൻ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ‘ശിവമോഗ പോലീസ് മൂന്ന് തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മൂന്ന് പേർ ഐ.എസ്.ഐ.എസുമായി ബന്ധപ്പെട്ടിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് മുനീർ, സയ്യിദ് യാസിൻ എന്നിവർ പിടിയിലായത്. മൂന്നാം പ്രതി ഒളിവിലാണ്’ ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് മാർക്ക് സക്കർബർഗ് പിറകിലേക്ക്, കാരണം അറിയാം
പ്രതികൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മൂവരും ശിവമോഗ, തീർത്ഥഹള്ളി സ്വദേശികളാണെന്നും അവർക്ക് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് വ്യക്തമായ വിവരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് ശേഷം എല്ലാം വ്യക്തമാകുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments