Latest NewsSaudi ArabiaNewsInternationalGulf

സൗദി നാഷണൽ ഡേ: ദുബായിൽ സെപ്തംബർ 23 മുതൽ 26 വരെ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

ദുബായ്: തൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുബായിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 23 മുതൽ 26 വരെ ദുബായ് നഗരത്തിന്റെ വിവിധ മേഖലകളിൽ ഗംഭീരമായ ആഘോഷപരിപാടികൾ, വിനോദപരിപാടികൾ എന്നിവ സംഘടിപ്പിക്കും. ചില്ലറവിൽപ്പന മേഖലകളിൽ ആകർഷകമായ വിലക്കിഴിവുകൾ നൽകുന്ന പദ്ധതികളും, ഹോട്ടലുകളിൽ പ്രത്യേക ഡിസ്‌കൗണ്ടുകളും ഒരുക്കും.

Read Also: വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവം: ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞു

കൊക്കോകോള അരീനയിൽ സെപ്തംബർ 24-ന് നടക്കുന്ന അസ്സലാ നസ്രി, ഫൗആദ് അബ്ദെൽവാഹീദ്, അസീൽ ഹമീം എന്നിവരുടെ സംഗീതപരിപാടി ദുബായിൽ വെച്ച് നടക്കുന്ന സൗദി നാഷണൽ ഡേ ആഘോഷങ്ങളിൽ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. സെപ്തംബർ 24-ന് രാത്രി 9 മണിക്കാണ് ഈ സംഗീതപരിപാടി അരങ്ങേറുന്നത്.

Read Also: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘം പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button