കോട്ടയം: കേരളത്തില്‍ അതിതീവ്ര മഴ കൂടിയെങ്കിലും മണ്‍സൂണ്‍ മഴയുടെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇത് ഒരേ വര്‍ഷം വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്നതായി പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മെറ്ററോളജി ക്ലൈമറ്റ് സയന്റിസ്റ്റ് ഡോ.റോക്‌സി മാത്യു ചൂണ്ടിക്കാട്ടി.
Read Also: കുത്തനെ ഉയർന്ന് ഓയോ സിഇഒ റിതേഷ് അഗർവാളിന്റെ ശമ്പളം, കൂടുതൽ വിവരങ്ങൾ അറിയാം
ചൂടുള്ള വായു കൂടുതല്‍ ഈര്‍പ്പം കൂടുതല്‍ നേരം പിടിച്ചുവയ്ക്കുന്നു. അതു കൊണ്ട് ദീര്‍ഘകാലയളവില്‍ മഴ പെയ്യാതിരിക്കുന്നു. പിടിച്ചുവച്ച ഈര്‍പ്പം രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ടോ മണിക്കൂറുകള്‍ കൊണ്ടോ പെയ്തു തീര്‍ക്കുകയും ചെയ്യുന്നു. മണ്‍സൂണ്‍ കാറ്റുകളിലെ വ്യതിയാനവും ഇതിന് കാരണമാണ്.
പുഴകളുടെ അതിരുകളും തിട്ടകളും ഇല്ലാതാകുമ്പോള്‍ വെള്ളത്തിന് പരന്ന് ആഴ്ന്നിറങ്ങാനുള്ള സംവിധാനമില്ലാതെ വരുന്നു. ഇതിന്റെ ഭാഗമായി പ്രളയമുണ്ടാകുന്നു. വെള്ളം പരന്നിറങ്ങാത്തതിനാല്‍ പ്രളയത്തിന് പിന്നാലെ പെട്ടെന്ന് വരള്‍ച്ചയും ഉണ്ടാകുന്നു. കുറേ നാളുകളായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തില്‍ ഇത് പുതിയ പ്രതിഭാസമായി മാറി.
മഴയുടെ അളവ് കൂടുതലാണ്. എന്നാല്‍ ആവശ്യത്തിന് വെള്ളമില്ല. അസാധാരണ മഴ പ്രളയകാരണമാകുന്നു. പെട്ടെന്ന് വരള്‍ച്ചയും സംഭവിക്കുന്നു. പ്രളയവും വരള്‍ച്ചയും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ സംഭവിക്കുന്നതും ആവര്‍ത്തിക്കുന്നതുമായ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്.
Post Your Comments