KeralaLatest NewsNews

‘പ്രൊജക്ട് ചീറ്റ’ കൊണ്ടുവന്നത് തങ്ങളുടെ കാലത്താണെന്ന കോണ്‍ഗ്രസ് വാദത്തെ പൊളിച്ചടക്കി അഞ്ജു പാര്‍വതിയുടെ കുറിപ്പ്

ചീറ്റ പദ്ധതി, മോദി സര്‍ക്കാര്‍ ക്രെഡിറ്റ് തട്ടിയെടുത്തുവെന്ന് കരയുന്ന കോണ്‍ഗ്രസിനോട്, യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി സത്യം അംഗീകരിക്കൂ എന്ന് കുറിപ്പ്

തിരുവനന്തപുരം: രാജ്യത്ത് പ്രൊജക്ട് ചീറ്റയുടെ പേരില്‍ കോണ്‍ഗ്രസ് വാദ-പ്രതിവാദങ്ങള്‍ക്ക് ഇറങ്ങിയിരിക്കുകയാണ്. പ്രൊജക്ട് കൊണ്ടുവന്നത് തങ്ങളാണെന്നും മോദി സര്‍ക്കാര്‍ അതിന്റെ ക്രെഡിക്റ്റ് തട്ടിയെടുത്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി അഞ്ജു പാര്‍വതി തന്റെ കുറിപ്പിലൂടെ വാസ്തവം എന്തെന്ന് പുറത്തുകൊണ്ട് വന്നിരിക്കുകയാണ്.

Read Also: ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരഞ്ഞെടുപ്പ്, ശശി തരൂരിന് സാദ്ധ്യത മങ്ങുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം..

‘പ്രൊജക്ട് ചീറ്റയുടെ പേരില്‍ വാദ-പ്രതിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ. ചീറ്റയെ കൊണ്ടു വന്നാല്‍ ഇന്ത്യയിലെ ദാരിദ്ര്യം തീരുമോയെന്ന് ആവര്‍ത്തിച്ച് ചോദിക്കുകയാണ് അറുപത് വര്‍ഷം ഇന്ത്യ ഭരിച്ചിട്ടും ദാരിദ്രൃത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയാതിരുന്ന പ്രസ്ഥാനം. ഒരു വശത്ത് ദാരിദ്ര്യം പറഞ്ഞിട്ട് മറുവശത്ത് പ്രൊജക്ട് ചീറ്റ കൊണ്ടുവന്നത് തങ്ങളുടെ കാലത്താണെന്നും അവര്‍ പറയുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് ഫാക്ട് ചെക്ക് ചെയ്യാം’.

‘ശരിയാണ് ! 2008-09 കാലഘട്ടത്തിലാണ് ‘പ്രോജക്ട് ചീറ്റ’എന്ന നിര്‍ദ്ദേശം തയ്യാറാക്കിയത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അതിനു അംഗീകാരം നല്‍കുകയും ചെയ്തു. 2010 ഏപ്രിലില്‍ അന്നത്തെ വനം-പരിസ്ഥിതി മന്ത്രി ശ്രീ. ജയറാം രമേഷ് ആഫ്രിക്കയിലെ ചീറ്റ ഔട്ട് റീച്ച് സെന്ററില്‍ പോയി. 2013-ല്‍ സുപ്രീം കോടതി പദ്ധതി നിരോധിച്ചു. ഇവിടെ വരെ ഓക്കെയാണ്. എന്നാല്‍, സുപ്രീം കോടതി എന്തുകൊണ്ട് ആ പ്രൊജക്ട് ബാന്‍ ചെയ്തു എന്നതിനെ കുറിച്ച് ചര്‍ച്ചയില്ല. ആ പ്രൊജക്ടിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും ചര്‍ച്ചയില്ല. മോദി ക്രെഡിറ്റ് തട്ടിയെടുത്തുവെന്ന കരച്ചില്‍ മാത്രമുണ്ട് എങ്ങും’.

‘ആഫ്രിക്കയില്‍ നിന്നും ഇന്ത്യന്‍ കാടുകളില്‍ കൊണ്ടുവന്നിട്ട് ചീറ്റേ ഇനി നീ ഇവിടെ തിന്നു കുടിച്ച് ജീവിച്ചോ എന്നു പറഞ്ഞാല്‍ ജീവിച്ചു പോരുന്ന സ്പീഷീസ് അല്ല ചീറ്റകള്‍. ഒരു കാലത്ത് ഇന്ത്യന്‍ കാടുകളില്‍ സുലഭമായിരുന്ന ഏഷ്യാറ്റിക് ചീറ്റകള്‍ 1952ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ചരിത്രത്തില്‍ പ്രകൃതിവിരുദ്ധമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ നിന്ന് വംശനാശം സംഭവിച്ച ഒരേയൊരു മൃഗമാണിത്’.

‘വംശനാശം സംഭവിച്ച ചീറ്റകളെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ 1969-70 കാലഘട്ടത്തില്‍ ഇന്ദിരാജിയുടെ നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. ഇറാനുമായി ചര്‍ച്ചയും നടന്നതാണ്. പക്ഷേ, ഇറാന്‍ അതില്‍ നിന്നും പിന്മാറിയതോടെ ആ ശ്രമം പിന്നീട് നടന്നില്ല. പിന്നീട്, 2008-09 കാലഘട്ടത്തില്‍ UPA സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങി. എന്നാല്‍, സുപ്രീം കോടതി 2013ല്‍ ആ പദ്ധതി ബാന്‍ ചെയ്തു. അതിന്റെ കാരണമായി സുപ്രീം കോടതി പറഞ്ഞ പോയിന്റ്‌സ് ഇതാണ്-

National board for wildlife was not consulted.

National wildlife action plan 2002-16 has not been amended to introduce foreign species.

‘ഈ രണ്ട് കാരണങ്ങള്‍ വെള്ളരിക്ക വലുപ്പത്തില്‍ ഉള്ളപ്പോള്‍ അതില്‍ നിന്നും മനസ്സിലാവുന്നത് ഒന്ന് മാത്രം, 2008-09 ല്‍ തുടങ്ങിയ ഒരു പദ്ധതി അഞ്ചാറ് വര്‍ഷം ഭരണം കൈയ്യില്‍ കിട്ടിയിട്ടും നേരായ രീതിയില്‍ അവതരിപ്പിക്കാന്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരിനു കഴിഞ്ഞില്ല അഥവാ ശ്രമിച്ചില്ല . വെളളക്കടലാസില്‍ പ്രൊജക്ട് ചീറ്റ എന്നെഴുതിയാല്‍ ആഫ്രിക്കയില്‍ നിന്നും ചീറ്റ വരില്ല. അതിനു procedures ഉണ്ട്. അത് കൃത്യമായി ഫോളോ അപ്പ് ചെയ്യുന്നതിലാണ് മിടുക്ക്. ആ മിടുക്കാണ് കോണ്‍ഗ്രസിന് ഇല്ലാതെ പോയതും’.

‘2014ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ 2017 മുതല്‍ അതിന്റെ ശ്രമം തുടങ്ങി. 2013 ല്‍ സുപ്രീം കോടതി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ഫോളോ അപ്പ് ചെയ്തു. ചീറ്റകള്‍ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കി. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിന്റെ ചുറ്റളവിലുള്ള ഇരുപത്തി നാലോളം കാര്‍ഷിക ഗ്രാമങ്ങളെ മാറ്റിപാര്‍പ്പിച്ചു. 2013ല്‍ വിലക്ക് ഏര്‍പ്പെടുത്തിയ അതേ സുപ്രീം കോടതി 2020ല്‍ വിലക്ക് മാറ്റി. വിലക്ക് മാറി വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ നമീബിയയില്‍ നിന്നും എട്ട് ചീറ്റകളെ ഇന്ത്യന്‍ മണ്ണില്‍ കാലു കുത്തിച്ചു. അങ്ങനെ നീണ്ട എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ചീറ്റകള്‍ ഇന്ത്യന്‍ മണ്ണിലെത്തി. അതു മാത്രമല്ല കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകളെ പരിപാലിക്കാനായി നാനൂറ് വോളന്റിയര്‍മാര്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റും പരിശീലനവും നല്കി. അവരാണ് ചീറ്റമിത്രങ്ങ . ചീറ്റമിത്രങ്ങള്‍ ആയി തെരെഞ്ഞെടുത്തതാവട്ടെ വനത്തെ നന്നായി അറിയാവുന്ന, സ്‌നേഹിക്കുന്ന ആദിവാസി വിഭാഗങ്ങളിലെ യുവാക്കളെയും’.

‘Action speaks louder than words എന്ന് പറയാറില്ലേ! അതാണ് പ്രൊജക്ട് ചീറ്റയില്‍ മോദി ചെയ്തു കാണിച്ചത്. അതിനെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം വച്ച് പ്രതിരോധിക്കാനാവില്ല’. Actions prove who someone really is while words only show what someone wants to be.!

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button