Latest NewsKeralaNattuvarthaNews

ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പിലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി

വേ​റ്റി​നാ​ട് ച​ന്ത​യ്ക്ക് സ​മീ​പം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ പ​ത്മാ​വ​തി​യു​ടെ മ​ക​ൾ അ​നു​ജ (26)യുടെ മൃ​ത​ദേ​ഹ​മാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്

വെ​മ്പാ​യം: വെ​മ്പാ​യം വേ​റ്റി​നാ​ട് ശാ​ന്തി മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റമ്പി​ലെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ നി​ന്നും യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. വേ​റ്റി​നാ​ട് ച​ന്ത​യ്ക്ക് സ​മീ​പം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ പ​ത്മാ​വ​തി​യു​ടെ മ​ക​ൾ അ​നു​ജ (26)യുടെ മൃ​ത​ദേ​ഹ​മാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ‘മുറിവ് വൃത്തിയാക്കാന്‍ പോലും തയ്യാറായില്ല’: ആരോഗ്യ വകുപ്പിനെതിരെ അഭിരാമിയുടെ കുടുംബം, പരാതി നൽകി

ഓ​ഗ​സ്റ്റ് 31-ന് ​അ​നു​ജ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് അ​മ്മ വ​ട്ട​പ്പാ​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സ് സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടു​കൂ​ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം അ​നു​ജ​യു​ടേ​ത് എ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്.​ പൊലീസ് നടപടികൾക്ക് ശേഷം പോ​സ്റ്റു​മോ​ർ​ട്ടത്തിനായി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button