AlappuzhaLatest NewsKeralaNattuvarthaNews

മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണൻ-52 ആണ് മരിച്ചത്

ചേർത്തല: ചേർത്തലയിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കൊല്ലത്ത് താമസിക്കുന്ന തെങ്കാശി സ്വദേശി കൃഷ്ണൻ-52 ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. ചേർത്തല പതിനൊന്നാം മൈൽ കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മഠത്തിന് സമീപം കാലായിക്കൽ രാമചന്ദ്രൻ എന്നയാളിന് വേണ്ടി മരം മുറിക്കുമ്പോഴാണ് അപകടം നടന്നത്.

Read Also : പൊതുജനാരോഗ്യ ബിൽ: പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം

മരം വെട്ടുന്നതിനിടെ തടി ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാരാരിക്കുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button