Latest NewsNewsIndiaCrime

ബിസിനസ് ട്രിപ്പ് കഴിഞ്ഞാല്‍ ഉടന്‍ കല്യാണം: യുവതിയുടെ 1.6 കോടി രൂപ തട്ടിയെടുത്ത് വ്യാജ വരൻ

വിജയവാഡ സ്വദേശിനിയ്ക്കാണ് പണം നഷ്ടമായത്

ഹൈദരാബാദ്: അനുയോജ്യമായ വരനെ കണ്ടെത്താന്‍ വേണ്ടി മാട്രിമോണിയല്‍ സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്ത യുവതിയ്ക്ക് നഷ്ടമായത് കോടികൾ. ആന്ധ്രാപ്രദേശിലാണ് സംഭവം. യുവതിയുടെ പരസ്യത്തിനു പിന്നാലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ അജ്ഞാതൻ യുവതിയുമായി സൗഹൃദത്തിലായി. അതിനു പിന്നാലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവതിയ്ക്ക് നഷ്ടമായത് 1.6 കോടി രൂപ.

read also: ഗവർണർ പദവിയിലിരുന്ന് തരംതാഴരുത്: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

വിജയവാഡ സ്വദേശിനിയ്ക്കാണ് പണം നഷ്ടമായത്. ഫോണ്‍ കോളിലൂടെയും മെസേജുകളിലൂടെയും യുവതിയുടെ വിശ്വാസം നേടിയെടുത്ത യുവാവ് അമേരിക്കയിലെ ബിസിനസ് ട്രിപ്പ് കഴിഞ്ഞാല്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചിരുന്നു.

ഇതിനു ശേഷമാണ്, യുവതി നിരവധി തവണകളായി 1.6 കോടി രൂപയാണ് തട്ടിപ്പുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. താന്‍ തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button