തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയമുണ്ടാകാം എന്നും, എന്നാല്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം വിളിച്ചു പറയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെറുതെ പെട്ടെന്നുണ്ടാകുന്ന വികാരത്തിന്റെ പുറത്ത് എന്തെങ്കിലും വിളിച്ചു പറയുന്നവരെ പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ഗവര്‍ണര്‍ വിമര്‍ശിക്കുന്നത് ശരിയല്ല എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 389 കേസുകൾ
‘ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. ആ പദവിയിലിരുന്നു കൊണ്ട് വല്ലാതെ തരംതാണ് സംസാരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ഒന്ന് മനസ്സിലാക്കണം, കമ്മ്യൂണിസ്റ്റുകാര്‍ കയ്യൂക്ക് കാണിച്ചല്ല അധികാരത്തില്‍ വന്നിട്ടുള്ളത്. ജനങ്ങള്‍ ഏറ്റെടുത്താണ് കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നത്. ചില സംസ്ഥാനങ്ങളിലെ പോലെ കയ്യൂക്ക് കൊണ്ട് കേരളത്തിലെ ജനങ്ങളെ ഏതെങ്കിലും പക്ഷത്ത് ചേര്‍ക്കാന്‍ നോക്കേണ്ട’, പിണറായി വിജയന്‍ പറഞ്ഞു.
Post Your Comments