ഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ഇത് അനുഭവപ്പെടുന്നത് പകല്‍ സമയത്താണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
ഇങ്ങനെ പകല്‍ സമയങ്ങളില്‍ ഹൃദയാഘാതങ്ങള്‍ അനുഭവപ്പെടാനുള്ള കാരണം എന്താണെന്നും വിശദീകരിക്കുന്നുണ്ട്. നമ്മുടെ ശരീരത്തെ തന്നെയാണ് ഇതിന് കുറ്റപ്പെടുത്തേണ്ടത് എന്ന് പറഞ്ഞാല്‍ തെറ്റില്ല.
ബ്രിഗാമും വനിതാ ആശുപത്രിയും ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനമനുസരിച്ച്, നമ്മുടെ ശരീരം സൈറ്റോകൈനിന്‍ പുറപ്പെടുവിക്കുകയും, അത് ക്രമമില്ലാത്ത ഹൃദയമിടിപ്പിന് കാരണമാകുകയും പെട്ടെന്ന് ഹൃദയ സ്തംഭനം ഉണ്ടാകാനുളള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ദിവസം മുഴുവനും സിര്‍ക്കാഡിയന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം കൂടിയും കുറഞ്ഞുമിരിക്കും. നിങ്ങളുടെ തലച്ചോറിലെയും രക്തത്തിലെ കോശങ്ങളിലെയും ചില രാസവസ്തുക്കള്‍ വര്‍ദ്ധിക്കാനും കുറയാനും ഇത് കാരണമാകും എന്ന് ഗവേഷകര്‍ പറയുന്നു.
മിക്കഹൃദയസ്തംഭനങ്ങളും പുലര്‍ച്ചെ 4 നും 10 നും ഇടയിലാണ് സംഭവിക്കുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ ഒട്ടിപ്പിടിക്കുന്ന സമയമാണ് ഇത്. അഡ്രീനല്‍ ഗ്രന്ഥിയും ഇതിന് കാരണമാണ്.
കൊറോണറി ഹൃദ്രോഗമാണ് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ വരാനുള്ള പ്രധാനകാരണം. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതും ഇതിന് കാരണമാണ്.
നെഞ്ച് വേദന, നെഞ്ചില്‍ ഭാരവും സമ്മര്‍ദ്ദവും, ഓക്കാനം, ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയറ് വേദന, ശ്വാസതടസ്സം, പെട്ടെന്ന് വിയര്‍ക്കല്‍, പെട്ടെന്നുള്ള ക്ഷീണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.
Post Your Comments