ലക്നൗ: മദ്രസകളുടെ സര്‍വേ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുല്‍ ഉലൂം ദിയോബന്ദ്. ചിലര്‍ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ എല്ലാ സ്ഥാപനങ്ങളും മുഴുവന്‍ സംവിധാനവും അപമാനിക്കപ്പെടരുതെന്ന് സംഘടന വ്യക്തമാക്കി. ഉത്തര്‍പ്രദേശിലാണ് മദ്രസകളുടെ സര്‍വേ നടത്താന്‍ തീരുമാനമായിരിക്കുന്നത്.
Read Also: നാല് വീഡിയോകളും അറസ്റ്റിലായ വിദ്യാര്‍ത്ഥിനിയുടേത്: മൂന്നുപേർ അറസ്റ്റിൽ
ഒന്നും മറച്ചുവെക്കാനില്ലാത്തതിനാല്‍ സര്‍വേയില്‍ സഹകരിക്കാന്‍ എല്ലാ മദ്രസ മാനേജ്മെന്റുകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സംഘടന അദ്ധ്യക്ഷന്‍ പറഞ്ഞു. മാനേജ്മെന്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും അവരുടെ പരിസരത്ത് ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഭൂരേഖകള്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ രേഖകളും തയ്യാറാക്കി സൂക്ഷിക്കണമെന്നും അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി മദ്രസ പണിയുകയും കോടതി അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ശരിയത്ത് ഇത് അനുവദിക്കാത്തതിനാല്‍ മുസ്ലീങ്ങള്‍ തന്നെ അത് നീക്കം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.
Post Your Comments