Latest NewsNewsIndiaCrime

മുഖം പ്ലാസ്റ്റിക് ബാഗ് കൊണ്ട് മൂടിയ നിലയിൽ: ഇന്ദുവിന്റെ മരണത്തിൽ ദുരൂഹത

കഴിഞ്ഞദിവസം ഈറോഡിലെ സ്വന്തം വീട്ടില്‍ വന്ന സമയത്താണ് സംഭവം

ചെന്നൈ: തമിഴ്‌നാട്ടില്‍ യുവതി വിഷവാതകം ശ്വസിച്ച്‌ മരിച്ചനിലയില്‍. 25 വയസുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഇന്ദുവിനെയാണ് ഹീലിയം ഗ്യാസ് ശ്വസിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈറോഡിലാണ് സംഭവം. ചെന്നൈയില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു ഇന്ദുവിന്റെ താമസം.

read also: ഉറങ്ങിക്കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ടശേഷം ചിരവകൊണ്ട് തലയടിച്ച്‌ തകര്‍ത്തു : പിന്നാലെ മകൻ ജീവനൊടുക്കി

കഴിഞ്ഞദിവസം ഈറോഡിലെ സ്വന്തം വീട്ടില്‍ വന്ന സമയത്താണ് സംഭവം. തന്നെ ശല്യപ്പെടുത്തരുത് എന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം മുറിയിൽ കയറി വാതില്‍ അടച്ച യുവതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് ബാഗ് കൊണ്ട് മുഖം മൂടിയ നിലയിലായിരുന്നു. ട്യൂബ് ഉപയോഗിച്ച്‌ ഹീലിയം ഗ്യാസ് ശ്വസിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

കോയമ്പത്തൂരിലെ സ്വകാര്യ ഐടി സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്തിരുന്നത്. മൃതദേഹത്തിന് അരികില്‍ നിന്നാണ് ഹീലിയം ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button