CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

‘യാത്രയ്ക്കിടെ മമ്മൂട്ടി പെട്ടെന്ന് അസ്വസ്ഥനായി, ഡോക്ടര്‍ ബി.പിയൊക്കെ നോക്കി,എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി’

കൊച്ചി: മലയാളികളുടെ പ്രിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ നടന്‍ ദിനേശ് പണിക്കര്‍ പങ്കുവെച്ച ഒരു ഓർമ്മയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഒരിക്കല്‍ മമ്മൂട്ടിയെ കാണാന്‍ പോയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ദിനേശ് പണിക്കര്‍ പങ്കുവെച്ചിട്ടുള്ളത്. മമ്മൂട്ടിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഭാര്യയോടൊപ്പം ചെന്നൈയ്ക്ക് പോകാന്‍ നില്‍ക്കുകയായിരുന്നുവെന്നും തന്റെ കാറിലാണ് എയര്‍പോര്‍ട്ടിലേയ്ക്ക് പോയതെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. ആ യാത്രയ്ക്കിടെ മമ്മൂട്ടിയ്ക്ക് അസ്വസ്ഥത ഉണ്ടായെന്നും ദിനേശ് കൂട്ടിച്ചേർത്തു.

ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങനെ;

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 422 കേസുകൾ

‘മുന്‍ സീറ്റിലാണ് മമ്മൂട്ടി ഇരുന്നത്. മമ്മൂട്ടി അസ്വസ്ഥനാകുന്നത് വാഹനം ഓടിക്കുന്നതിനിടെ താന്‍ കണ്ടു. ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് താന്‍ മമ്മൂക്കയോട് പറഞ്ഞു. വല്ലാത്ത ഒരു ഫീലിങ് എന്നാണ് മമ്മൂക്ക പറഞ്ഞത്. എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പ്രസാദ് മമ്മൂട്ടിയെ പരിശോധിച്ചു. മമ്മൂക്കയെ കിടത്തി ബി.പിയും കാര്യങ്ങളുമൊക്കെ നോക്കി.

ഇപ്പോള്‍ യാത്ര ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്ന് ഡോക്ടര്‍ പറഞ്ഞു. അന്നത്തെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് മമ്മൂക്കയെ എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി. മമ്മൂക്കയ്ക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എങ്കിലും അവര്‍ ഒബ്സര്‍വേഷനില്‍ വെച്ചു. മമ്മൂക്കയുടെ ജീവിതത്തില്‍ ആദ്യമായി വന്ന അസ്വസ്ഥത ആയിരിക്കാം അത്. എന്താണെന്ന് ഇപ്പോഴും കൃത്യമായി എനിക്ക് അറിയില്ല’.

shortlink

Related Articles

Post Your Comments

Related Articles


Back to top button