വണ്ടാനം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സംവിധാനം കാര്യക്ഷമമെല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിലൂടെ താന്‍ കടന്നുവന്ന പാതയില്‍ ഓരോ അഞ്ച് മിനിറ്റിലും ആംബുലന്‍സ് പാഞ്ഞുപോകുന്നത് കണ്ടു. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയും ആംബുലന്‍സ് പോകുന്നത് ആദ്യമായി കാണുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ രണ്ടാം ദിവസത്തെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
റോഡിലെ കുഴിയെയും അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മോശം നിരത്തുകള്‍ കാരണം ദുരിതമനുഭവിക്കുന്നത് സാധാരണക്കാരാണ്. തകര്‍ന്ന റോഡുകളിലൂടെയുള്ള യാത്ര ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോകളും ചിത്രങ്ങളും വൈറലായി. ആലപ്പുഴ വാടക്കൽ കടപ്പുറത്താണ് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയാൻ രാഹുൽ എത്തിയത്.
മത്സ്യമേഖലയും മത്സ്യത്തൊഴിലാളികളും നേരിടുന്ന പ്രശ്നങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. ഇന്ന് രാവിലെ ഏഴിന് അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്നാണ് ‘ഭാരത് ജോഡോ യാത്ര’യുടെ ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്. ചേർത്തല സെന്‍റ് മൈക്കിൾ കോളജിലാണ് രാത്രി വിശ്രമം.
Post Your Comments