Latest NewsNewsInternational

കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഈ ഭക്ഷണങ്ങള്‍

ചുവന്ന മാംസങ്ങളും മദ്യാപാനവും ഒഴിവാക്കൂ, കാന്‍സറിന് ഒരു പരിധി വരെ തടയിടാം

കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം പ്രതിവര്‍ഷം 60,000-ത്തിലധികം പേരിലാണ് കാന്‍സര്‍ കണ്ടെത്തുന്നത്. ആഗോളത്തലത്തില്‍ 50 വയസ്സിന് താഴെ പ്രായമുള്ളവരില്‍ കാന്‍സര്‍ വര്‍ദ്ധിക്കുന്നതായും പഠനങ്ങളില്‍ വ്യക്തമാക്കുന്നു. ഓരോ തലമുറയിലും കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിച്ചുവരികയും തുടര്‍ന്നുള്ള തലമുറകളില്‍ അത് വര്‍ദ്ധിക്കുകയും ചെയ്യുന്നതായി നേച്ചര്‍ റിവ്യൂസ് ക്ലിനിക്കല്‍ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Read Also: സംസ്ഥാനത്തെ റോഡുകള്‍ തകര്‍ന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

മദ്യപാനം, ഉറക്കക്കുറവ്, പൊണ്ണത്തടി, പുകവലി, ഉയര്‍ന്ന സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ കാരണം നേരത്തെയുള്ള കാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.  ചില ഭക്ഷണങ്ങള്‍ ക്രമീകരിച്ചാല്‍ കാന്‍സറിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. അത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

സമീകൃതാഹാരമാണ് പാല്‍. എന്നിരുന്നാലും കാന്‍സര്‍ രോഗിയാക്കുന്നതില്‍ പാലിന് പ്രധാന പങ്കുണ്ട്. പാലില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നതിന് കാരണമാകുന്നു. ശരീര കോശങ്ങള്‍ വളരുന്നതില്‍ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്ന വിറ്റാമിന്‍ ഡി കുറയുന്നത് പുരുഷന്മാരില്‍ പോസ്ട്രേറ്റ് കാന്‍സര്‍ ഉണ്ടാക്കും.

കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുള്ള മാംസാഹാരം കഴിക്കുന്നതും കാന്‍സറിന് കാരണമാകും. റെഡ് മീറ്റ്, ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് വന്‍കുടലില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാസവസ്തുക്കള്‍ ചേര്‍ത്ത് ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചുവെയ്ക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

മറ്റുള്ളവരെ അപേക്ഷിച്ച് മദ്യപിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ കാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. അമിതമായ ചൂടില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നതും കാന്‍സറിന് കാരണമാകും. പാശ്ചാത്യവല്‍ക്കരിച്ച ഭക്ഷണക്രമവും ജീവിതശൈലിയും പോലുള്ള ഘടകങ്ങള്‍ നേരത്തെയുള്ള കാന്‍സര്‍ പകര്‍ച്ചവ്യാധിക്ക് കാരണമായേക്കും.

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കാന്‍സറിനെ തടയാനാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button