കൊല്ലം: ചടയമംഗലത്ത് ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഐശ്വര്യ ഉണ്ണിത്താന്റെ ഡയറി കണ്ടെടുത്ത് പോലീസ്. പിന്നാലെ ഭർത്താവ് കണ്ണൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിനി ഐശ്വര്യ ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവും അഭിഭാഷകനുമായ കണ്ണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡയറിയിൽ ഐശ്വര്യ കണ്ണനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്.
ഡയറിയില്‍ തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്ന് ഐശ്വര്യ കുറിച്ചിരുന്നു. ഒപ്പം ഭര്‍ത്താവില്‍നിന്നുള്ള പീഡനങ്ങളും വിവരിച്ചിരുന്നു. തന്റെ മരണത്തിന് കാരണം കണ്ണനാണ്, എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദിയെന്നാണ് ഐശ്വര്യ ഡയറിയില്‍ എഴുതിയിരുന്നത്. താലി വലിച്ച് പൊട്ടിച്ചെന്നും എന്നും ഉപദ്രവിക്കുമായിരുന്നുവെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. തന്റെ സഹോദരിയെ കണ്ണൻ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ പോലീസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയുടെ ഡയറി കണ്ടെത്തിയത്.
‘എന്റെ മരണത്തിന് കാരണം കണ്ണന്‍ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കാറുണ്ട്. ആര്‍ക്കും ഇങ്ങനെ വരുത്തരുത്. അന്നേ ഡോക്ടര്‍ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല. ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടന്‍ ഉപദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു. എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാള്‍ക്ക്. ഞാന്‍ വെറുത്ത് .പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്‌നേഹമില്ല. കെയര്‍ ഇല്ല. കാശു ചോദിച്ചാല്‍ അതുമില്ല. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അച്ഛന്റെ അടുത്ത് അടക്കണം’, ഐശ്വര്യ ഡയറിയിൽ കുറിച്ചു.
Post Your Comments