ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ ഇറാനിയൻ സദാചാര പോലീസ് അടിച്ചു കൊന്ന 22 വയസ്സുകാരിയായ മഹ്സ അമിനി നേരിട്ടത് കൊടിയ പീഡനം. ക്രൂരമായ മർദ്ദനത്തിനിരയായ പെൺകുട്ടിയുടെ മൂക്കും ഇവർ മുറിച്ചെടുത്തു. മഹ്‌സയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യമായി യുവതിയുടെ കുടുംബം രംഗത്തെത്തി.
22 കാരിയായ മഹ്‌സ അമിനി, കുടുംബത്തോടൊപ്പം ഇറാനിയൻ തലസ്ഥാനത്ത് സന്ദർശനം നടത്തുന്നതിനിടെ, പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നതിൽ നിന്നും വിട്ടുനിന്നുവെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകൾക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ വസ്ത്രധാരണരീതി മഹ്‌സ പാലിച്ചില്ലെന്നും, ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള സദാചാര പോലീസ് മർദ്ദനത്തിൽ യുവതി കൊല്ലപ്പെടുകയുമായിരുന്നുവെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
നേരത്തെ ആരോഗ്യവതിയായിരുന്ന അമിനി അറസ്റ്റിലായി ഏതാനും മണിക്കൂറുകൾക്ക് ശേഷം കോമയിൽ ആയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഇറാനിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്ന 1500തവ്‌സിർ ചാനൽ അവളുടെ തലയ്ക്ക് അടിയേറ്റതായി റിപ്പോർട്ട് ചെയ്തു. അവൾ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയതിന്റെയും, തടിച്ചുകൂടിയ ഡസൻ കണക്കിന് ആളുകളെ പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.
22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ കസ്റ്റഡിയിലെ പീഡനവും മറ്റ് മോശമായ പെരുമാറ്റവും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. ടെഹ്‌റാനിലെ ‘സദാചാര പോലീസ്’ എന്ന് വിളിക്കപ്പെടുന്നവർ, മരണത്തിന് മൂന്ന് ദിവസം മുമ്പ് രാജ്യത്തെ അധിക്ഷേപകരവും തരംതാഴ്ത്തുന്നതും വിവേചനപരവുമായ നിർബന്ധിത മൂടുപട നിയമം നടപ്പിലാക്കുന്നതിനിടയിൽ അവളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തു. ഉത്തരവാദികളായ എല്ലാ ഏജന്റുമാരും ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments