തെക്കുകിഴക്കൻ തായ്‌വാനിൽ ശക്തമായ ഭൂചലനം. തായ്‌വാനിലെ ജനസാന്ദ്രത കുറഞ്ഞമേഖലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. തായ്വാൻ തീരത്ത് പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കി.മി പരിധിയിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
റിക്ടർ സ്‌കെയിലിൽ 7.2 തീവ്രതയിലും 10 കി.മി താഴ്ചയിലുമാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. ഭൂചലനത്തിൽ ആളപായമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കിഴക്കൻ തീരത്ത് ഒരു സ്റ്റേഷനിൽ ടെയിനിൻറെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങൾ തകർന്നതായും തായ്‌വാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ നിർമ്മിത ഫോൺ വിൽപ്പനയിൽ ഒന്നാമനായി ഓപ്പോ, മൊത്തം വിപണി വിഹിതം അറിയാം
ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മൂന്ന് പേർ കുടുങ്ങിക്കിടക്കുന്നതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരാളെ രക്ഷപ്പെടുത്തി. പ്രദേശത്ത് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചെങ്കിലും സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് തായ്‌വാൻ റെയിൽവേ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
Post Your Comments