Latest NewsCinemaMollywoodNewsEntertainmentMovie Gossips

സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: ടീസർ പുറത്ത്

കൊച്ചി: ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ മനസുകളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ് താരം. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’യുടെ ടീസർ റിലീസായി. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു.

എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ലെഹരായി’ സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്. പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പുടിനെ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എം.എൻ. ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫി: അജയ് സായി, വെങ്കട്ട് ദീപ്. കൂടാതെ കന്നഡയിൽ റിലീസിനൊരുങ്ങുന്ന ‘ഹണ്ടർ’, തെലുങ്കിൽ ‘രണ്ടക്ഷര ലോകം’, ‘ടാക്സി’, ടൈറ്റിൽ അനൗൺസ് ചെയാത്ത മറ്റൊരു ചിത്രം, മലയാളത്തിൽ ശലമോൻ എന്നിവയാണ് സൗമ്യ മേനോന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. വാർത്ത പ്രചരണം: പി. ശിവപ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button