സൂപ്പർ ക്യാരി വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, മാരുതി സുസുക്കിയുടെ 5,002 വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. സീറ്റ് ബെൽറ്റിന്റെ തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കമ്പനി വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. 2022 മെയ് 4നും ജൂലൈ 30നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളാണ് തിരിച്ചു വിളിക്കുക.
തിരിച്ചു വിളിക്കുന്ന വാഹനങ്ങളുടെ ഉടമകളുമായി ഉടൻ ചർച്ചകൾ സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം കൂറുമാറ്റ രീതിയിലാണ് വാഹനങ്ങൾ നിരത്തിലിറക്കുക. കൂടാതെ, വാഹനങ്ങളുടെ പരിശോധന, അറ്റകുറ്റപ്പണി എന്നിവ പൂർണമായും സൗജന്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Also Read: തെരുവുനായ ശല്യത്തിന് പരിഹാരമായി തിരുവനന്തപുരം കോർപ്പറേഷന്‍റെ തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കം
കോ- ഡ്രൈവർ സീറ്റിന്റെ സീറ്റ് ബെൽറ്റ് ബക്കിൾ ബ്രാക്കറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ബോൾട്ടിന്റെ പരിശോധനയ്ക്കാണ് വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. ബോൾട്ട് ടോർക്കിംഗിൽ ചെറിയ തകരാർ സംശയിക്കുന്നതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments