KeralaLatest NewsNews

തെരുവുനായ ശല്യത്തിന് പരിഹാരമായി തിരുവനന്തപുരം കോർപ്പറേഷന്‍റെ തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരം കോർപ്പറേഷന്‍റെ നടപ്പാക്കുന്ന തീവ്രകര്‍മ്മ പദ്ധതി ഇന്ന് തുടങ്ങും. നഗരസഭയുടെ തീവ്രവാക്സീനേഷൻ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് വളർത്തു നായ്ക്കൾക്ക് സൗജന്യ പേവിഷ വാക്സീൻ നൽകും. വളർത്തുനായ്ക്കളുമായി എത്തുന്നവർക്ക് വാക്സീനേഷൻ സ്ഥലത്ത് വച്ച് വളർത്തുമ‍ൃഗ ലൈസൻസും നൽകാനും തീരുമാനമുണ്ട്.

തീവ്രകര്‍മ്മ പദ്ധതി രാവിലെ 9 മണിക്ക് മേയർ ആര്യാ രാജേന്ദ്രൻ വട്ടിയൂർക്കാവ് മൃഗാശുപത്രിയിൽ ഉദ്ഘാടനം ചെയ്യും. നാളെയു മറ്റന്നാളും വളർത്തുനായക്കൾക്കായുള്ള കുത്തിവെപ്പും ലൈസൻസ് വിതരണവും തുടരും. അതിന് പിന്നാലെ, വാക്സീൻ എടുക്കാത്തതും ലൈസൻസ് ഇല്ലാത്തവരുമായ ഉടമകൾക്കെതിരെ നിയമനടപടികളിലേക്ക് കടക്കും.

ഈ മാസം 25 ാം തീയതി മുതൽ ഒക്ടോബർ 1 വരെ തെരുവ് നായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകും. ഒരു ദിവസം 12 വാർഡുകളിലെ ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാവും പ്രതിരോധ കുത്തിവെപ്പ്. ഒരു ദിവസം 12 വാ‍ർഡുകളിലെ ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാവും വാക്സിനേഷൻ നടക്കുക. ഇതിനായി പതിനായിരം രക്ഷാറാബ് വാകീസീനുകളാണ് സമാഹരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button