ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുഖത്തെ പാടുകൾ. പലപ്പോഴും സൂര്യാപ്രകാശം ഏൽക്കുമ്പോഴാണ് കരുവാളിപ്പ് ഉണ്ടാകുന്നത്. ഇത്തരം കരുവാളിപ്പുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളെക്കുറിച്ച് പരിചയപ്പെടാം.
സൂര്യാഘാതം ഏൽക്കുന്നത് തടയാനും മുഖത്തെ കരുവാളിപ്പുകൾ അകറ്റാനും മികച്ച ഒന്നാണ് കറ്റാർവാഴ. ദിവസേന മുഖത്ത് കറ്റാർവാഴ പുരട്ടിയാൽ കരുവാളിപ്പ് മാറിക്കിട്ടും. ഇവയിൽ ആന്റി- ഓക്സിഡന്റ്, ആന്റി- ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, അലർജി സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ കറ്റാർവാഴ വളരെ നല്ലതാണ്.
Also Read: ഉരുളക്കിഴങ്ങ് പ്രിയരാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിയുക
അടുത്തതാണ് കടലമാവ്. സൗന്ദര്യം വർദ്ധിപ്പിക്കാനും ചർമ്മ പ്രശ്നങ്ങൾ അകറ്റാനും കടലപ്പൊടി മികച്ചതാണ്. ഒരു ടീസ്പൂൺ, രണ്ടു തുള്ളി നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കടലമാവ് വളരെ നല്ലതാണ്.
Post Your Comments