ഭൂരിഭാഗം ആൾക്കാരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മറ്റു പച്ചക്കറികളോടൊപ്പം ചേർത്തോ, ഫ്രൈയായോ ആണ് സാധാരണയായി ഉരുളക്കിഴങ്ങ് കഴിക്കാറുള്ളത്. എന്നാൽ, ഉരുളക്കിഴങ്ങ് കഴിക്കുന്നത് അമിതമായാൽ ശരീരത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാർബോഹൈഡ്രേറ്റുകളുടെ കലവറയായ ഉരുളക്കിഴങ്ങ് അമിതമായാലുള്ള പ്രശ്നങ്ങളെ കുറിച്ച് അറിയാം.
ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ തോത് കൂടുതലായാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കും. അതിനാൽ, പ്രമേഹമുള്ളവർ മത്സ്യം, മുട്ട, ചിക്കൻ തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീനിനോടൊപ്പം ചേർത്ത് ഉരുളക്കിഴങ്ങ് കഴിക്കുക. കൂടാതെ, ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങുകൾ കഴിച്ചാൽ ശരീരഭാരം വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, വേവിച്ചോ പുഴുങ്ങിയോ മാത്രം കഴിക്കുക.
ഉരുളക്കിഴങ്ങ് അമിതമായി കഴിക്കുന്നത് ചർമ്മത്തെ പ്രതികൂലമായി ബാധിക്കും. ഉരുളക്കിഴങ്ങ് വറുക്കുമ്പോൾ നൂതനമായ ഗ്ലൈക്കേഷൻ എൻഡ് ഉൽപ്പന്നങ്ങൾ രൂപം കൊള്ളുകയും ഇവ ചർമ്മത്തിൽ അടിഞ്ഞു കൂടുകയും ചെയ്യും. ഇത് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.
Post Your Comments