പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. ഗവർണർ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഗവർണർ ആർഎസ്എസ് സർസംഘചാലകിനെ കണ്ടത് കേരളത്തിലെ മതേതര മനസ്സിനേറ്റ മുറിവാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also;വീട് അലങ്കരിക്കാൻ വാസ്തു: വീടുകളിൽ സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതിനുള്ള 5 വാസ്തു ശാസ്ത്ര ആശയങ്ങൾ
ഗവർണർ ഒരു ആർഎസ്എസുകാരന്റെ വീട്ടിൽ മോഹൻ ഭാഗവതിനെ പോയി കണ്ടു. അവർ എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എ.കെ ബാലൻ ചോദിച്ചു. സകല പ്രോട്ടോക്കോളുകളും ഗവർണർ തെറ്റിച്ചു. കേരളത്തിന്റെ മതേതര മനസിന് മുന്നിൽ ഒരു ചോദ്യചിഹ്നമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗവർണർ പ്രതികരിച്ചാൽ അതിന്റെ പ്രത്യാഘാതം അദ്ദേഹത്തിന് തന്നെയാണ്. തികച്ചും പ്രകോപനം ഉണ്ടാകുന്ന പരാമർശങ്ങൾ ആണ് ഗവർണർ നിരന്തരം നടത്തുന്നത്. ഇല്ലാത്ത കാര്യങ്ങളാണ് ഗവർണർ ആവർത്തിക്കുന്നത്. ഇത് സഹിക്കാവുന്നതിലപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഗവർണർക്കെതിരായ ഭീഷണി നേരിടാൻ ജനങ്ങളെ അണിനിരത്തും: കെ സുരേന്ദ്രൻ
Post Your Comments