Latest NewsKeralaNews

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്, കേന്ദ്രത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ അട്ടിമറിക്കുന്നെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബാഗേപള്ളിയിൽ സി.പി.എ.എ.ഐ.എം മഹാറാലി ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത രാജ്യത്തിന്റെ ആദർശമായി കൊണ്ടുവരാൻ ശ്രമം നടക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളതെന്നും കർണാടകയിൽ ഉണ്ടാകുന്ന വർഗീയ ഇടപെടലുകൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളിൽ നിന്നും ശ്രമങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കർണാടക. എന്നാൽ, വർഗീയത കർണാടകയുടെ പാരമ്പര്യത്തിന് മങ്ങലേൽപ്പിക്കുകയാണ്. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സംഘപരിവാർ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button