ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഗവർണർ ബി.ജെ.പി വക്താവായി മാറിയിരിക്കുന്നു, ചെയ്യുന്നത് മണ്ഡലം പ്രസിഡന്റിന്റെ പണി’: വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ടെന്നും എന്നാൽ, ഭരണഘടന ലംഘിച്ചുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഗവർണർ നടത്തുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.

‘ഗവർണർ ബി.ജെ.പി വക്താവായി മാറിയിരിക്കുകയാണ്. ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ്‌ ചെയ്യേണ്ടത് പോലും അദ്ദേഹം ഏറ്റെടുത്തു. കേരളത്തിലെ ഇടതുപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്,’ ശിവൻകുട്ടി പറഞ്ഞു.

കല്യാണതണ്ട് മാലിന്യമുക്തമാക്കി: കട്ടപ്പനയില്‍ സ്വച്ഛ് അമൃത് മഹോത്സവ്

മുഖ്യമന്ത്രി ഇത്രയും കാലം മൗനം പാലിച്ചുകൊണ്ട് ഗവർണറെ എങ്ങനെ എങ്കിലും സഹകരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും ഗവർണറുടെ നടപടികൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗവർണർ ഭരണഘടനാപരമായ കാര്യങ്ങൾ ചെയ്യട്ടെയെന്നും ബില്ല് ഒപ്പിടാത്ത സാഹചര്യം വരുമ്പോൾ അപ്പോൾ നോക്കാം എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button