പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ സിറാജുദീൻ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ ഇയാള്‍ കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുമ്പ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് പൊലീസ് വ്യക്തമാക്കി. ഇതോടെ ശ്രീനിവാസൻ വധക്കേസിൽ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
കേസിലെ 38 മത്തെ പ്രതിയാണ് സിറാജുദീന്‍. പിടിയിലായ സിറാജുദ്ദീനില്‍ നിന്ന് മലപ്പുറത്തെ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ പേരും ഫോട്ടോയും കണ്ടെടുത്തിട്ടുണ്ട്. 12 പേരുടെ വിവരങ്ങളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ആര്‍.എസ്.എസ് നേതാവ് സഞ്ജിത്ത് കൊലക്കേസിലും സിറാജുദ്ദീന് പങ്കുണ്ടെന്നാണ് ലഭ്യമായ വിവരം. സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവിലുണ്ട്.
ഏപ്രില്‍ 16-ാം തീയതി ഉച്ചയ്ക്കാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. മൂന്ന് ബൈക്കുകളിൽ വാളുകളുമായി എത്തിയ ആറംഗ സംഘമാണ് കടയ്ക്ക് അകത്ത് നില്‍ക്കുകയായിരുന്ന ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മരണത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ ആശുപത്രിയില്‍ നിന്നാണ് സംഘം എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments