Latest NewsNewsIndia

ഹൈദരാബാദിൽ ഭീകരാക്രമണം നടത്താൻ പാക് ഗൂഢാലോചന: സംഭവത്തിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ഡൽഹി: ഹൈദരാബാദിൽ വൻ ഭീകരാക്രമണത്തിന് പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയും ചേർന്ന് ഹൈദരാബാദിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

മുഹമ്മദ് സഹദ്, മാസ് ഹസൻ ഫാറൂഖ്, സമിയുദ്ധീൻ എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ തങ്ങളുടെ അനുഭാവികൾക്ക് ഹാൻഡ് ഗ്രനേഡുകൾ ലഭ്യമാക്കുകയും അവരുമായി ചേർന്ന് ഹൈദരാബാദിൽ ആക്രമണങ്ങളും സ്‌ഫോടനങ്ങളും നടത്താൻ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് എൻഐഎ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ സ്‌ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.

അര്‍ബുദ ബാധിതയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി

രാജ്യത്ത് വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനായി പൊതുയോഗങ്ങൾക്കും ഘോഷയാത്രകൾക്കും നേരെ ഗ്രനേഡ് എറിയാൻ ഇവരോട് നിർദ്ദേശിച്ചിരുന്നതായും എൻഐഎ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പേരും നിരവധി കേസുകളിൽ പ്രതികളാണെന്നും എൻഐഎ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button