MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ ചിത്രീകരണം പൂര്‍ത്തിയായി

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് തന്നെയാണ് വാർത്ത പങ്കുവെച്ചിട്ടുള്ളത്.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം ആസിഫ് അലി അന്ന ബെൻ എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബാച്ചിലര്‍ പാര്‍ട്ടി, അമര്‍ അക്ബര്‍ അന്തോണി, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പ’.

തൈരിനൊപ്പം ഇവ കഴിക്കാൻ പാടില്ല : കാരണമിതാണ്

ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button