തിരുവനന്തപുരം: ഓണവുമായി മഹാബലിക്ക് ബന്ധമില്ലെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പ്രസ്താവനക്കെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത്. വി മുരളീധരന്റെ മാവേലി പരാമര്‍ശം തമാശയായി കാണേണ്ടതല്ലെന്നും കേരള കൂട്ടായ്മയ്ക്ക് നേരെയുള്ള ഭയപ്പെടുത്തല്‍ ആണിതെന്നും റിയാസ് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം കിട്ടിയ ഓണാഘോഷമാണിതെന്നും ഇത്തവണത്തേത് ഒരു റിവഞ്ച് ഓണാഘോഷം ആയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോകമാകെ ശ്രദ്ധിച്ച ഈ ഒത്തുചേരലില്‍ കേന്ദ്രമന്ത്രി വിറളി പൂണ്ടെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു.
ആധാർ കാർഡ് ഡാറ്റ അപ്ഡേറ്റ്: പുതിയ അറിയിപ്പുമായി യുഐഡിഎഐ
‘എല്ലാവരും ഒന്നിക്കണം എന്ന് ആഗ്രഹമില്ലാത്തവരെ സംബന്ധിച്ചിടത്തോളം വിറളി പിടിക്കുന്നത് സ്വാഭാവികമാണ്. എല്ലാവരും ഒന്നിക്കുന്നത് കാണാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് ഓണാഘോഷം ഞെട്ടലായി തോന്നും. ഗൗരവതരമായ പരാമര്‍ശം ആണ് വി. മുരളീധരന്‍ നടത്തിയത്. കേരള കൂട്ടായ്മയ്ക്ക് നേരെയുള്ള വിരല്‍ചൂണ്ടല്‍ ആണിത്,’ കേരള കൂട്ടായ്മയ്ക്ക് നേരെയുള്ള ഭയപ്പെടുത്തല്‍ ആണിത്,’ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Post Your Comments