Latest NewsNewsSaudi ArabiaInternationalGulf

ചലച്ചിത്ര മേഖല: ഒന്നിച്ച് പ്രവർത്തിക്കാൻ സൗദിയും ഇന്ത്യയും

റിയാദ്: ചലച്ചിത്ര മേഖലയിൽ ഒന്നിക്കാൻ ഇന്ത്യയും സൗദി അറേബ്യയും ധാരണയായി. ഇന്ത്യൻ സാംസ്‌കാരിക സഹമന്ത്രി അർജുൻ റാം മെഗ്വാളോയും സൗദി സാംസ്‌കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്തോനീഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: ഹോൺ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളത്: മറ്റുള്ളവരെ ശല്യപ്പെടുത്താനുള്ളതല്ലെന്ന് മുന്നറിയിപ്പ് നൽകി പോലീസ്

ചലച്ചിത്ര നിർമാണ മേഖലയിൽ സൗദിയും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഇരുവരും യോഗത്തിൽ ഉയർത്തിക്കാട്ടി. ചലച്ചിത്ര നിർമാണം, ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സർക്കാർ സ്ഥാപനങ്ങൾ, പ്രധാന ഇന്ത്യൻ കമ്പനികൾ എന്നിവയുമായി ചേർന്ന് ഇരുരാജ്യങ്ങളിലെയും സാംസ്‌കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം, ജി 20 അടക്കമുള്ള വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി.

Read Also: അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു : ഒടുവിൽ സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button