
ഭോപാൽ: പിറന്നാൾ ദിനത്തിൽ അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാൻ കഴിയാതിരുന്നതിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 72–ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി, എല്ലാ ജന്മദിനത്തിലും ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മ ഹീരാ ബെന്നിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങാറുണ്ട്. ഇത്തവണ തിരക്കേറിയ പരിപാടികൾക്കിടെ അമ്മയെ സന്ദർശിക്കാൻ സാധിച്ചില്ല.
പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ഷിയോപുരിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി അമ്മയെക്കുറിച്ചു വാചാലനായത്.
ബിഎംഡബ്ല്യു: പഞ്ചാബിൽ ഓട്ടോ പാർട്സ് യൂണിറ്റ് നിർമ്മിക്കാനൊരുങ്ങുന്നു
‘സാധാരണയായി ഞാൻ എന്റെ ജന്മദിനത്തിൽ അമ്മയെ സന്ദർശിക്കുകയും അവരുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് അത് സാധിച്ചില്ല. എങ്കിലും ഇന്നു മധ്യപ്രദേശിലെ ഒട്ടനവധി അമ്മമാർ എന്നെ അനുഗ്രഹിച്ചിരിക്കുന്നു,’ മോദി വ്യക്തമാക്കി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്ത് വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചെന്നും പഞ്ചായത്ത് ഭരണകൂടങ്ങള്‍ മുതല്‍ രാഷ്ട്രപതി പദവിയില്‍ വരെ സ്ത്രീകള്‍ എത്തിയെന്നും മോദി കൺവെൻഷനിൽ പറഞ്ഞു.
Post Your Comments