KeralaLatest NewsNews

തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗര്‍ സെമീറിനെതിരെ കേസ്

സെമീറിനെതിരെ കേസ് എടുത്തത് സമൂഹത്തില്‍ ലഹള ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച്

കാസര്‍ഗോഡ്: ബേക്കലില്‍ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗര്‍ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

Read Also: സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്നില്‍ യുഎസും ഇന്ത്യയും,യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന

തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോള്‍ തോക്കെടുത്ത് സോഷ്യല്‍ മീഡിയയില്‍ താരമായ ബേക്കല്‍ ഇല്യാസ് നഗറിലെ സെമീര്‍ എന്ന ടൈഗര്‍ സെമീറിനെതിരെ ലഹളയുണ്ടാക്കാന്‍ ഇടയാകുന്ന വിധത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

ഐപിസി 153 വകുപ്പ് പ്രകാരമാണ് പൊലീസ് നേരിട്ട് കേസെടുത്തത്. വിദ്യാര്‍ത്ഥികളെ തെരുവ് പട്ടികള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്ന് സെമീര്‍ പറഞ്ഞു.

തോക്കേന്തിയ രക്ഷിതാവിനൊപ്പം 13ഓളം കുട്ടികള്‍ മദ്രസയിലേയ്ക്ക് നടന്നു പോകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലാണ് പ്രചരിച്ചത്. ഏതെങ്കിലും നായ്ക്കള്‍ ഓടിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി സമീര്‍ രംഗത്തെത്തിയിരുന്നു. എയര്‍ ഗണ്‍ ആണ് കൈവശമുള്ളതെന്നും നായ്ക്കളെ വെടിവെച്ചിട്ടില്ലെന്നും സമീര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button