പാലക്കാട്/വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ വയനാട്ടിലും പാലക്കാടും അറസ്റ്റില്‍. വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലുമാണ് എംഡിഎംഎ പിടികൂടിയത്.
Read Also : പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പ്രതികളുടെ വീട് ഇടിച്ച് നിരത്തി പൊലീസ്
മുത്തങ്ങയില്‍ മൈസൂര്‍-കോഴിക്കോട് ബസില്‍ നടത്തിയ പരിശോധനയിലാണ് 338ഗ്രാം എംഡിഎംഎ പിടികൂടിയത്. കോഴികോട് മാങ്കാവ് സ്വദേശി അരുണ്‍കുമാര്‍, കുന്ദമംഗലം സ്വദേശി സജിത്ത്.കെ.വി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
Read Also : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ ഒരു വർഷത്തിനുള്ളിൽ ഉണ്ടായ വർദ്ധനവ് ഇങ്ങനെ
ബംഗളൂരുവില്‍ നിന്ന് ചേര്‍ത്തലയ്ക്ക് പോവുകയായിരുന്ന എസി എയര്‍ ബസില്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചയാളാണ് വാളയാര്‍ ചെക്ക്പോസ്റ്റില്‍ പിടിയിലായത്. ഇടുക്കി സ്വദേശി ഡെന്നി ബേബിയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 6.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.
Post Your Comments