കറാച്ചി: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയ്‌ക്കെതിരെ വിമര്‍ശനവുമായി പാക് ഇതിഹാസം ഷോയിബ് അക്തർ. ടീം പ്രഖ്യാപിക്കാനുള്ള അവസാന തിയതിയായ ഇന്നലെയാണ് ലോകകപ്പിനുള്ള 15 അംഗ പാക് ടീമിനെ ചീഫ് സെലക്ടര്‍ മുഹമ്മദ് വസീമിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
‘ടീം സെലക്ഷനില്‍ ബാറ്റിംഗ് പരിശീലകനായ മുഹമ്മദ് യൂസഫിന് എന്തെങ്കിലും പങ്കുള്ളതായി തോന്നുന്നില്ല. ടീമിലെടുത്ത ഇഫ്തിഖര്‍ അഹമ്മദ് മിസ്ബാ ഉള്‍ ഹഖിന്‍റെ രണ്ടാം പതിപ്പാണ്. നമ്മുടെ ടീമില്‍ റിസ്‌വാനുണ്ട്. ഇപ്പോഴിതാ, അവന് കൂട്ടായി ഇഫ്തീഖറും എത്തിയിരിക്കുന്നു. ഈ ടീമും വെച്ച് ആദ്യ റൗണ്ടില്‍ നമ്മള്‍ പുറത്താവും’.
‘നമ്മുടെ ബാറ്റിംഗിന് ആഴമില്ല. നമ്മുടെ ക്യാപ്റ്റനും ഈ ഫോര്‍മാറ്റിന് ഒട്ടും യോജിച്ച ആളല്ല. അദ്ദേഹത്തിന് എല്ലായ്‌പ്പോഴും ക്ലാസിക് കവര്‍ ഡ്രൈവുകള്‍ കളിച്ചാല്‍ മതി. എപ്പോഴും ക്ലാസികായിരുന്നാല്‍ മതി. മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സെലക്ടര്‍മാര്‍ ഒന്നും ചെയ്തിട്ടില്ല’.
Read Also:- ഷഹീന്‍ അഫ്രീദിയുടെ ചികിത്സയ്ക്കായി പാക് ക്രിക്കറ്റ് ബോര്‍ഡ് സഹായിച്ചില്ലെന്ന് ഷാഹിദ് അഫ്രീദി
‘ഫഖര്‍ സമനെ ഓപ്പണിംഗ് ഇറക്കി ബാബറിനെ ബാറ്റിംഗ് നിരയില്‍ താഴെയിറക്കിയിരുന്നെങ്കില്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ പരിഹരിക്കാമായിരുന്നു. അതിന് ഫഖര്‍ സമനെ 15 അംഗ ടീമിലെടുക്കാതെ റിസര്‍വ് താരമായാണ് ടീമിലെടുത്തിരിക്കുന്നത്. ഫഖറിനെ ആദ്യ ആറോവറില്‍ കളിപ്പിക്കൂവെന്ന് ഞാൻ ഒരു നൂറുതവണയെങ്കിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബാബറിന് എല്ലായ്‌പ്പോഴും ഓപ്പണറായി ഇറങ്ങണം’ അക്തര്‍ പറഞ്ഞു.
Post Your Comments