Latest NewsKeralaNews

എന്റെ മൂത്രം ഞാൻ കുടിക്കുന്നതുകൊണ്ട് ആർക്കാണ് പ്രശ്നം, ഇത് പലരും ചെയ്തിട്ടുണ്ട് തുറന്നു പറയാത്തതാണ്: കൊല്ലം തുളസി

 

കുറച്ചു കാലം മുമ്പ് മൂത്രം കുടിക്കുന്നതിനെക്കുറിച്ച് സിനിമ നടന്‍ കൊല്ലം തുളസി തുറന്നു പറഞ്ഞിരുന്നത് വലിയ വിവാദമായിരുന്നു. മൂത്രം ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റുന്ന ദ്രാവകമാണ് എന്നാണ് കൊല്ലം തുളസി അന്ന് പറഞ്ഞത്.

പലതരത്തിലുള്ള രോഗങ്ങളും മാറാൻ മൂത്ര ചികിത്സ ചെയ്താൽ മതിയെന്നും കൊല്ലം തുളസി അന്ന് പറഞ്ഞിരുന്നു. രാവിലെ എണീക്കുമ്പോൾ ഒരു ഗ്ലാസ് മൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നും മൂന്ന് മാസം വരെ പഴക്കമുള്ള മൂത്രം താൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്നും കൊല്ലം തുളസി പറഞ്ഞു. മൂത്രത്തിൽ കാലെടുത്തു വെയ്ക്കുന്നത് കൊണ്ട് മുട്ട് വേദനയെല്ലാം മാറി. മുഖം മൂത്രം കൊണ്ട് കഴുകുന്നത് ചർമ്മം സ്മൂത്ത് ആകാനും മൂത്രം തലയിൽ പുരട്ടുന്നത് ഉണർവ് നൽകാനും കാരണമാകുന്നുണ്ട്

എന്നു കൊല്ലം തുളസി പറഞ്ഞിരുന്നു. മൂത്രചികിത്സ നമ്മുടെ നാട്ടിൽ പ്രാവർത്തികമാക്കാത്തിന്റെ കാരണം മെഡിക്കൽ മാഫിയ തന്നെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ‘എന്റെ മൂത്രം ഞാൻ കുടിക്കുന്നതുകൊണ്ട് ആർക്കാണ് പ്രശ്നം, ഇത് പലരും ചെയ്തിട്ടുണ്ട്. തുറന്നു പറയാത്തതാണ് മൊറാർജി ദേശായി, എൻ.വി കൃഷ്ണവാരിയർ ഇവയെല്ലാം മൂത്രപാനം ചെയ്തവരാണ്. സിനിമയിൽ ഉന്നത പദവിയിൽ ഉള്ളവർ പോലും ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ പുറത്ത് പറയാൻ അവർക്ക് മടിയാണ്.

മൂത്രം കുടിച്ചതിനു ശേഷം തൻറെ രോഗാവസ്ഥയിൽ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട്. ചെലവില്ലാത്ത ചികിത്സാരീതിയാണ് ഇത്. അവനവന്റെ മൂത്രം കുടിക്കുന്നു അസുഖം ഒന്നുമില്ലെങ്കിൽ ഒന്നിലേറെ തവണ മൂത്രം കുടിക്കാവുന്നതാണ്. എല്ലാ അസുഖങ്ങൾക്കും മൂത്രപാനം നല്ലതാണ്. ശരീരത്തിനകത്തുള്ള രോഗങ്ങൾക്കും പുറത്തുള്ള രോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്’- കൊല്ലം തുളസി ഒരു അഭിമുഖത്തിൽ പറഞ്ഞു. കൊല്ലം തുളസിയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്. തന്നെ വിമർക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ കൊല്ലം തുളസി.

shortlink

Related Articles

Post Your Comments

Related Articles


Back to top button