News

ആം ആദ്മി എം.എൽ.എ അമാനത്തുള്ള ഖാന്റെ സഹായിയിൽ നിന്ന് അനധികൃത ആയുധവും 12 ലക്ഷം രൂപയും കണ്ടെടുത്തു

ഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ള ഖാന്റെ സഹായിയിൽ നിന്ന് ലൈസൻസില്ലാത്ത ആയുധവും 12 ലക്ഷം രൂപയും കണ്ടെടുത്തു. ഡൽഹി പോലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ആയുധവും പണവും കണ്ടെടുത്തത്.

എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാന്റെയും ബിസിനസ് പങ്കാളിയായ ഹമീദ് അലി ഖാൻ മസൂദ് ഉസ്മാന്റെയും ഉടമസ്ഥതയിലുള്ള നിരവധി സ്ഥലങ്ങളിലാണ് ഡൽഹി പോലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്.

ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട് രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെ അഴിമതി വിരുദ്ധ ബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തു. ഡൽഹി വഖഫ് ബോർഡിലെ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകൾ എ.സി.ബി അന്വേഷിക്കുന്നുണ്ട്.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ: വെളിപ്പെടുത്തലുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി

അതേസമയം, എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാന്റെ സഹായിയിൽ നിന്ന് അനധികൃത ആയുധം കണ്ടെടുത്ത സംഭവത്തെ തുടർന്ന്, ഡൽഹിയിലെ ആം ആദ്മി സർക്കാരിനെതിരെ ബി.ജെ.പി നേതാവ് കപിൽ മിശ്ര രൂക്ഷവിമർശനവുമായി രംഗത്ത് വന്നു. ‘ആം ആദ്മി സർക്കാർ കുറ്റകൃത്യങ്ങളുടെയും മാഫിയയുടെയും ഭരണം നടത്തുകയാണെന്ന്’ കപിൽ മിശ്ര ആരോപിച്ചു.

‘അമാനത്തുള്ളയിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾക്കും ഡൽഹി കലാപവുമായുള്ള ബന്ധം അന്വേഷിക്കേണ്ടത് ആവശ്യമാണ്. ഡൽഹിയിൽ ക്രൈം, മാഫിയ, കമ്മീഷൻ എന്നിവയുടെ ഭരണമാണ് കെജ്രിവാൾ സംഘം നടത്തുന്നത്,’ കപിൽ മിശ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button