WayanadLatest NewsKeralaNattuvarthaNews

വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് അധികൃതർ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി:നശിപ്പിച്ചത് 50 കിലോയിറച്ചി

പുൽപ്പളളിയിലെ കരിമം മാർക്കറ്റിൽ ബീഫ് സ്റ്റാൾ നടത്തിയിരുന്ന ഉടമയാണ് പരാതിയുമായി രം​ഗത്തെത്തിയത്

കൽപ്പറ്റ: വിൽപ്പനയ്ക്ക് വച്ച പോത്തിറച്ചി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി. പുൽപ്പളളിയിലെ കരിമം മാർക്കറ്റിൽ ബീഫ് സ്റ്റാൾ നടത്തിയിരുന്ന ഉടമയാണ് പരാതിയുമായി രം​ഗത്തെത്തിയത്.

വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് കടയുടമ ബിജു കുടകപറമ്പിൽ, മൊയ്തീൻ കാലോടിൽ എന്നിവർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പഞ്ചായത്ത് ജീവനക്കാർ എത്തി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Read Also : രാത്രിയിൽ നേരത്തെ കിടന്നുറങ്ങുന്ന പുരുഷന്മാർ അറിയാൻ

ആറ് മാസം മുമ്പ് മാർക്കറ്റിലെ കച്ചവടത്തിന് പഞ്ചായത്ത് ലൈസൻസ് നൽകാത്തതിനെ തുടർന്ന് കടയുടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. തുടർന്ന്, ചിക്കൻസ്റ്റാളും മത്സ്യസ്റ്റാളും ആരംഭിച്ചു.

എന്നാൽ, കഴിഞ്ഞ ദിവസം മുതൽ കടയിൽ ബീഫ് വിൽപ്പന ആരംഭിച്ചിരുന്നു. പിന്നാലെ ബീഫ് വിൽപ്പന നിർത്തണമെന്ന നിർദേശവുമായി പഞ്ചായത്ത് അധികൃതർ കടയുടമക്ക് നോട്ടീസ് നൽകി. എന്നാൽ, പഞ്ചായത്തിലെ അനധികൃതമായി പ്രവർത്തിക്കുന്ന ബീഫ് സ്റ്റാളുകൾക്ക് എതിരെ നടപടി സ്വീകരിക്കാതെ പുതിയതായി തുടങ്ങിയ സ്റ്റാളിനെതിരെ മാത്രം നടപടി സ്വീകരിച്ചത് പക്ഷപാത നിലപാടാണെന്നും കോടതിയെ സമീപിക്കുമെന്നും ഉടമ ബിജു പറഞ്ഞു.

അതേസമയം, കടയുടമയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാർ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button