IdukkiKeralaNattuvarthaLatest NewsNews

തൊഴിലുറപ്പ്​ ജോലിക്കിടെ പട്ടാപ്പകൽ പുലിയുടെ ആക്രമണം : സ്ത്രീക്ക്​ പരിക്ക്

തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന ഷീല ഷാജിക്ക് (44)​ നേരെയാണ്​ ആക്രമണമുണ്ടായത്

മൂന്നാർ: തൊഴിലുറപ്പ്​ ജോലിക്കിടെ പട്ടാപ്പകൽ പുലിയുടെ ആക്രമണത്തിൽ സ്ത്രീക്ക്​ പരിക്കേറ്റു. തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന ഷീല ഷാജിക്ക് (44)​ നേരെയാണ്​ ആക്രമണമുണ്ടായത്​. തലയിൽ പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴയ മൂന്നാറിൽ വ്യാഴാഴ്ച വൈകീട്ട്​ മൂന്നോടെയാണ്​ സംഭവം. ചെക്ക് ഡാം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഷീലയടക്കം നാല്​ സ്ത്രീ തൊഴിലാളികളാണ് പുലിയുടെ മുന്നിൽപെട്ടത്. ചെക്ക് ഡാം നിർമിക്കാനുള്ള കല്ല് ശേഖരിക്കാൻ പഴയ മൂന്നാറിലെ ടാങ്കിന് സമീപം പോയ സമയത്താണ്​ ആക്രമണം നടന്നത്.

Read Also : വെല്ലുവിളികൾ ഏറ്റെടുത്ത് സംരംഭകത്വത്തിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നു: മന്ത്രി ബാലഗോപാൽ

പുലിയെ കണ്ട് തൊഴിലാളികൾ ഭയന്നോടി. എന്നാൽ, പിന്നിലായിപ്പോയ ഷീലയുടെ മുടിക്കുത്ത് ചേർത്ത് തലയിൽ പുലി പിടിത്തമിട്ടു. ഷീല അലറി വിളിച്ചതോടെ പുലി പിന്തിരിഞ്ഞ് ഓടുകയായിരുന്നു. ബോധരഹിതയായി വീണ ഷീലയെ സഹതൊഴിലാളികൾ ഉടൻ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, ബുധനാഴ്ച പുലർച്ച പുലി ചാടിവീണതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രാക്ടർ താഴ്ചയിലേക്ക്​ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. മൂന്നാർ മേഖലയിൽ നൂറോളം വളർത്തുമൃഗങ്ങളാണ് ഇതുവരെ പുലിക്ക്​ ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button