പത്തനംതിട്ട: തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റു. പത്തനംതിട്ട മുള്ളനിക്കാട് സ്വദേശി രതീഷിന്റെ ഇടതു കാല്‍പാദമാണ് അറ്റുപോയത്. രതീഷിന്റെ ഇടതു കാല്‍പാദം ചിതറിത്തെറിച്ചുവെന്നാണ് ലഭ്യമായ വിവരം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഉണ്ടായ അപകടത്തിൽ രതീഷിന്റെ സുഹൃത്ത് മനുവിന് പൊള്ളലേറ്റു.
അപകടം നടന്ന ഉടൻ തന്നെ രതീഷിനെയും മനുവിനെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
മധുരക്കിഴങ്ങിന്റെ എല്ലാ ആരോഗ്യ ഗുണങ്ങളും അറിയാം
അപകടം നടന്ന സ്ഥലത്ത് പോലീസ് പപരിശോധന നടത്തുന്നുണ്ട്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയാണ് രതീഷ്. കിണറ്റിലെ പാറ പൊട്ടിക്കാന്‍ കൈവശം സൂക്ഷിച്ചിരുന്ന തോട്ട, അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments