KeralaNattuvarthaLatest NewsNews

റോഡിലെ കുഴിയിൽ വീണ് ​ഗുരുതര പരിക്ക് : ചികിത്സയിലിരുന്നയാൾ മരിച്ചു

മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്

ആലുവ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. കഴിഞ്ഞ മാസം 20 ന് ചാലക്കൽ പതിയാട്ട് ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് വ്യാഴാഴ്ച്ച നാലുമണിയോടെ ആലുവ നജാത്ത് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

കഴിഞ്ഞ മാസം 20-ന് രാവിലെ ആലുവ – മൂന്നാർ റോഡിൽ എട്ടുമണിയോടെയായിരുന്നു അപകടം. തോട്ടുമുഖത്തുള്ള മകളുടെ വീട്ടിൽ വന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനം മറിയുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ച് പോകുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശരീരമാകെ പരിക്കേറ്റ കുഞ്ഞുമുഹമ്മദ് അത്യാസന്ന നിലയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read Also : നേട്ടം കൊയ്യാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ആമസോണും ഫ്ലിപ്കാർട്ടും, വിലക്കുറവിന്റെ പെരുമഴ സെപ്തംബർ 23 മുതൽ ആരംഭിക്കും

വിവിധ ശാസ്ത്രക്രിയകളടക്കം നടത്തിയെങ്കിലും അബോധാവസ്ഥയിലേക്ക് പോകുകയായിരുന്നു. ഇതേ തുടർന്ന്, ഈ മാസം ഒന്നിനാണ് ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം കബറടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button