സൂചികകൾ ദുർബലമായതോടെ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും, പിന്നീട് സൂചികകൾ തളരുകയായിരുന്നു. സെൻസെക്സ് 413 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,934 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 126 പോയിന്റ് ഇടിഞ്ഞ് 17,877.4 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.06 ശതമാനവും മുന്നേറിയിട്ടുണ്ട്.
മാരുതി സുസുക്കി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എം ആൻഡ് എം, അദാനി പോർട്ട്സ്, എൻടിപിസി, ഗ്രാസിം, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിൻഡാൽകോ, ഇൻഫോസിസ്, സിപ്ല, ടെക് എം, ടാറ്റ സ്റ്റീൽ, ദിവിസ് ലാബ്സ്, അപ്പോളോ ഹോസ്പിറ്റൽ, ഹീറോ മോട്ടോകോർപ്പ്, ബജാജ് ഫിൻസെർവ്, ബജാജ് ഓട്ടോ, ടൈറ്റൻ, എച്ച്ഡിഎഫ്സി ലൈഫ്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments