MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് വിദ്യാര്‍ത്ഥികളുമായി മടങ്ങുകയായിരുന്ന സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു

എം.ഐ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്

മലപ്പുറം: വിദ്യാര്‍ത്ഥികളുമായി മടങ്ങുകയായിരുന്ന സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ സ്ലാബില്‍ കയറുകയായിരുന്നു.

Read Also : ആസൂത്രണ ബോർഡ് വേണ്ട, നീതി ആയോഗ് മതിയെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിന് എന്താണ് അവകാശം: തോമസ് ഐസക്ക്

മലപ്പുറം മേല്‍മുറിയില്‍ ആണ് സംഭവം നടന്നത്. എം.ഐ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി മടങ്ങുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

Read Also : ‘തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണ് കേരളത്തിലുള്ളത്, മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിക്കണം’

നിയന്ത്രണം വിട്ട ബസ് സ്ലാബിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ബസിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്‌. അപകടത്തിൽ ഏതാനും കുട്ടികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button