Latest NewsNewsIndia

ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്: ദാരിദ്ര്യത്തിൽ നിന്ന് അധികാരത്തിലേക്കുള്ള മോദിയുടെ അവിശ്വസനീയ യാത്ര

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ടയാളായിരുന്നു നരേന്ദ്ര മോദി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗുജറാത്തിലെ വഡ്‌നഗറിൽ ഒരു ചെറിയ ഒറ്റനില വീട്ടിലാണ് മോദി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ മോദിക്ക് രാജ്യത്തോടുള്ള സ്നേഹം ആരംഭിച്ചിരുന്നു. കുട്ടിക്കാലത്ത്, 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ ഇന്ത്യൻ സൈന്യത്തിന്റെ സന്നദ്ധപ്രവർത്തകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. പാകിസ്ഥാനുമായുള്ള യുദ്ധം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ കയറി ജവാൻമാർക്ക് ചായ നൽകി.

1967ലെ ഗുജറാത്തിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ അദ്ദേഹം സഹായിച്ചു. തപി നദിയിൽ വെള്ളപ്പൊക്കം നാശം വിതച്ചപ്പോൾ, 9 വയസ്സുള്ള മോദിയും സുഹൃത്തുക്കളും ഒരു ഭക്ഷണശാല ആരംഭിക്കുകയും അതിൽ നിന്ന് ലഭിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തു.

ജന്മദിനത്തിൽ ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയുടെ സമ്മാനം: 22 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ദേശീയ ലോജിസ്റ്റിക്സ് നയം

വഡ്‌നഗർ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ചായക്കടയിലാണ് മോദിയുടെ അച്ഛൻ ചായ വിറ്റത്. ചെറുപ്പകാലത്ത് ചായക്കടയിൽ അച്ഛനൊപ്പം മോദിയും സഹായിയായി പോയിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ, ത്യാഗത്തിലേക്കും സന്യാസത്തിലേക്കും മോദി ഒരു ചായ്‌വ് വളർത്തിയെടുത്തു. തികച്ചും എളിയ പശ്ചാത്തലത്തിൽ നിന്നാണ് മോദി വരുന്നത്. അദ്ദേഹത്തിന്റെ അമ്മ വീടുകളിൽ പാത്രങ്ങൾ കഴുകുന്ന ജോലി ചെയ്തിരുന്നു.

മറ്റ് ഇതിഹാസങ്ങളുടെ പാത പിന്തുടർന്ന് എരിവ്, ഉപ്പ്, മുളക്, എണ്ണ, മധുരം എന്നിവ കഴിക്കുന്നത് പോലും അദ്ദേഹം ഉപേക്ഷിച്ചു. സ്വാമി വിവേകാനന്ദന്റെ കൃതികൾ നരേന്ദ്ര മോദിയിൽ ആത്മീയതയിലേക്കുള്ള ഒരുസ്വാധീനം ചെലുത്തി. താൻ അധികം ഉറങ്ങാറില്ലെന്ന് പല അഭിമുഖങ്ങളിലും മോദി പറഞ്ഞിട്ടുണ്ട്. ഒരു ദിവസം 5 മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്കായി കൊണ്ടുവന്ന പ്രധാന പദ്ധതികള്‍ ഇവ:സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്രദം
ക്ലാസ് മുറിയിൽ തുടങ്ങി ഓഫീസിൽ അവസാനിക്കുന്ന പരമ്പരാഗത ജീവിതത്തിന് അപ്പുറത്തേക്ക് പോകുന്ന ജീവിതമാണ് മോദി പലപ്പോഴും സ്വപ്നം കണ്ടിരുന്നത്. കുട്ടിക്കാലം മുതലേ മോദിക്ക് സംവാദത്തിലും വായനയിലും അഭിരുചി ഉണ്ടായിരുന്നു. അദ്ദേഹം സ്‌കൂൾ ലൈബ്രറിയിൽ മണിക്കൂറുകളോളം വായനയ്ക്കായി ചെലവഴിക്കുമായിരുന്നു.

ഫോട്ടോഗ്രാഫിയും കവിതയും ഇഷ്ടപ്പെടുന്ന അദ്ദേഹം ഗുജറാത്തിയിൽ ചില പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇത്തരം ചിട്ടയായ ജീവിത ശൈലിയും അടങ്ങാത്ത രാജ്യസ്നേഹവുമാണ് പിൽക്കാലത്ത് രാജ്യത്തെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button