
കൊച്ചി: കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കള്‍ നാല്‍പതോളം താറാവുകളെ കടിച്ചു കൊന്നു. കൊച്ചി പറവൂര്‍ കണ്ണന്‍കുളങ്ങരയില്‍ പാലസ് റോഡ് മാളിയേക്കാട് ജയന്റെ വീട്ടിലെ താറാവുകളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്.
മുട്ടയ്ക്ക് വേണ്ടി വളര്‍ത്തിയിരുന്ന എട്ടുമാസം പ്രായമായ താറാവുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ച് കൊലപ്പെടുത്തിയത്.
Read Also : ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചു, ഗൂഗിളിനും മെറ്റയ്ക്കും എതിരെ കനത്ത നടപടി
കൂട്ടത്തോടെ മതില്‍ ചാടിക്കടന്നെത്തിയ തെരുവുനായ്ക്കള്‍ താറാവുകളുടെ കൂട് ആക്രമിക്കുകയായിരുന്നു. വീട്ടുകാര്‍ ശബ്ദം കേട്ടെങ്കിലും ഭയത്താല്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു.
അതേസമയം, പിറവം കക്കാട്ടില്‍ പാടത്ത് മേയുകയായിരുന്ന ആടുകളേയും തെരുവ് നായകള്‍ കൂട്ടത്തോടെ ആക്രമിച്ചു. തുടര്‍ന്ന്, ആക്രമണത്തിനിരയായ ഒരു ആട് ചത്തു. മണപ്പാട്ടില്‍ ജോയിയുടെ ആട് ആണ് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ട് ആടുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേൽക്കുകയും ചെയ്തു.
Post Your Comments