ഉപയോക്താക്കളുടെ അനുമതി തേടാതെ അവരുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതിനെ തുടർന്ന് ഗൂഗിളിനും മെറ്റയ്ക്കും എതിരെ കനത്ത നടപടി സ്വീകരിച്ച് ദക്ഷിണ കൊറിയ. റിപ്പോർട്ടുകൾ പ്രകാരം, 7.2 കോടി ഡോളറാണ് (570 കോടി) ഇരുകമ്പനികൾക്കും എതിരെ ദക്ഷിണ കൊറിയ പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിനെ തുടർന്നാണ് കനത്ത നടപടിയുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയത്. അതേസമയം, സ്വകാര്യത ലംഘനത്തിന് ദക്ഷിണ കൊറിയയിൽ വിധിക്കുന്ന ഏറ്റവും ഉയർന്ന പിഴയാണ് ഗൂഗിളിനും മെറ്റയ്ക്കും എതിരെ ചുമത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ 400 കോടി രൂപയും മെറ്റ 170 കോടി രൂപയുമാണ് പിഴ അടയ്ക്കേണ്ടത്. എന്നാൽ, ദക്ഷിണ കൊറിയയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. പരസ്യ വിന്യാസം വ്യക്തിഗതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം അനുമതിയില്ലാതെ നിരീക്ഷിച്ചത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ മറ്റ് വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നതാണ് മെറ്റ നിരീക്ഷിച്ചത്. എന്നാൽ, ഇന്റർനെറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോക്താക്കൾ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഗൂഗിൾ നിരീക്ഷിച്ചത്.
Also Read: കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Post Your Comments