ThiruvananthapuramLatest NewsKeralaNattuvarthaNews

വീട്ടിലും രക്ഷയില്ല : തെരുവുനായ കിടപ്പുമുറിയില്‍ കയറി യുവതിയെ കടിച്ചു

കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) കിടപ്പുമുറിയില്‍ വെച്ച് നായയുടെ കടിയേറ്റത്

വെഞ്ഞാറമൂട്: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. യുവതിയെ നായ കിടപ്പുമുറിയില്‍ കയറി​ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) കിടപ്പുമുറിയില്‍ വെച്ച് നായയുടെ കടിയേറ്റത്.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ​ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്നാണ് നായയെ ആട്ടിയോടിച്ചത്.

Read Also : കാലാവസ്ഥയെ പ്രതിരോധിക്കുന്ന നിർമ്മാണ രീതികൾ: ദേശീയ സെമിനാറിന് വെള്ളിയാഴ്ച്ച തുടക്കം

എന്നാൽ, വീട്ടില്‍ നിന്ന്​ രക്ഷപ്പെട്ട നായ​ അടുത്തുള്ള വീടുകള്‍ക്കുള്ളിലേക്കും ഓടിക്കയറുകയുണ്ടായി. ഇതോടെ നായയ്ക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയത്തിലാണ് പ്രദേശവാസികൾ. അതേസമയം, നായയുടെ കടിയേറ്റ അഭയ ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button