ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് സൂചികകൾ കുതിച്ചും കിതച്ചും വ്യാപാരം അവസാനിപ്പിച്ചു. രാവിലത്തെ തകർച്ചയിൽ നിന്നും സെൻസെക്സ് 930 പോയിന്റ് ഉയർന്നെങ്കിലും അന്തിമ ഘട്ടത്തിൽ വീണ്ടും തളരുകയായിരുന്നു. നിഫ്റ്റി 66 പോയിന്റാണ് ഉയർന്നത്. ഇതോടെ, നിഫ്റ്റി 18,004 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവ യഥാക്രമം 0.1 ശതമാനം, 0.01 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്.
എസ്ബിഐ, കോട്ടക് ബാങ്ക്, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെൻവ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. എന്നാൽ, ഇൻഫോസിസ്, എൽടിടിഎസ്, കോഫോർജ്, ടിസിഎസ്, മൈൻഡ് ട്രീ, എച്ച്സിഎൽ ടെക്, വിപ്രോ തുടങ്ങിയ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് ഐടി മേഖലയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
Also Read: രാജ്യത്ത് ക്ഷീര മേഖലയിൽ ഡിമാൻഡ് വർദ്ധിക്കാൻ സാധ്യത, ഉൽപ്പാദനം രണ്ടു മടങ്ങായി ഉയരും
Post Your Comments