KannurLatest NewsKeralaNattuvarthaNews

പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു

ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്

കണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപറമ്പില്‍ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടകുളങ്ങര പി.കെ.അനിതയുടെ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പശുവിനെ കൊല്ലാനാണ് തീരുമാനം.

പശുവിന്‍റെ ശരീരത്തില്‍ കടിയേറ്റ പാടുകള്‍ കണ്ടെത്തിയിട്ടില്ല. പേ വിഷബാധയുള്ള പട്ടിയുടെ നഖം കൊണ്ടുള്ള പോറല്‍ ഏറ്റാല്‍ പോലും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം. തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read Also : കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു

അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാവുകയാണ്. തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തെരുവ് നായ് ശല്യം അതിരൂക്ഷമായ ഹോട്ട്സ്പോട്ടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തി. 507 ഹോട്ട്സ്പോട്ടുകളാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയിട്ടുള്ളത്. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി.

കഴിഞ്ഞ ഏഴു മാസത്തിനിടെ ഓരോ ജില്ലയിലും നായ കടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട്സ്പോട്ടായി നൽകിയത്. 4841 കേസ് റിപ്പോർട്ട് ചെയ്ത തൃശ്ശൂർ മെഡിക്കൽ കോളജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട്സ്‌പോട്ട് പട്ടികയിലുണ്ട്.

ആരോഗ്യവകുപ്പ് നൽകിയ പട്ടികയ്ക്ക് പുറമേ മൃഗങ്ങൾക്ക് നായ കടിയേറ്റതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പ് ഇന്ന് ഹോട്ട്സ്‌പോട്ട് ലിസ്റ്റ് നൽകും. ഇവ രണ്ടും ക്രോഡീകരിച്ച ശേഷം തദ്ദേശവകുപ്പ് ഹോട്ട് സ്‌പോട്ടുകളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കും. ഇത് കൂടാതെ, തദ്ദേശസ്ഥാപനങ്ങൾ നായകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട്സ്പോട്ട് കണ്ടെത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button