News

രണ്ടാം ഭാര്യയെ കത്തിച്ച് ചാരം കടലിലൊഴുക്കിയ ശിവസേനാ നേതാവ് അറസ്റ്റിൽ

 

മുംബൈ: രണ്ടാം ഭാര്യയെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന് ചാരം കടലിലൊഴുക്കിയ ശിവ സേനാ നേതാവ് അറസ്റ്റിൽ. ഭായ് സാവന്ത് എന്നു വിളിക്കുന്ന സുകാന്ത് സാവന്താണ് (47) കേസിൽ അറസ്റ്റിലായത്. സുകാന്തും കൂട്ടാളികളും ചേർന്നാണ് കൊല നടത്തിയത്.

രത്‌നഗിരി പഞ്ചായത്ത് സമിതിയുടെ മുൻ പ്രസിഡന്റായ സ്വപ്നാലി (35)യെ ജീവനോടെ തീക്കൊളുത്തി കൊല്ലുകയായിരുന്നു. ഇയാളുടെ സഹായികളായ റുപേഷ് (ഛോട്ടാ സാവന്ത്-43), പ്രമോദ് (പമ്യ ഗവ്നാംഗ്-33) എന്നിവരെയും പോലീസ് പിടികൂടി.

തെളിവുകൾ നശിപ്പിക്കാനായി ഇയാൾ മൃതദേഹം കത്തിച്ച് ചാരം കടലിൽ ഒഴുക്കുകയായിരുന്നു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കോടതി മൂവരെയും പോലീസ് കസ്റ്റഡിയിൽ വിട്ടു.

കുടുംബവഴക്കിനെത്തുടർന്നാണ് സ്വപ്നാലിയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകൾ പരിശോധനയ്ക്കയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിനുശേഷം ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പോലീസിൽ പരാതി നൽകി. എന്നാൽ, സ്വപ്നാലിയുടെ മാതാവ് സംഗീത മകളുടെ തിരോധാനത്തിൽ മരുമകൻ സുകാന്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസിൽ പരാതിയും നൽകി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button