Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

മതം മാറണമെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല: തുറന്നു പറഞ്ഞ് ഖുശ്ബു

ചെന്നൈ: മുസ്ലീമായാണ് ജനിച്ചത് എന്നും എന്നാൽ, ഇസ്ലാമിനെ പോലെ ഹിന്ദുമതവും താൻ പിന്തുടരുന്നുണ്ടെന്നും വ്യക്തമാക്കി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. അതേസമയം, മതം മാറണമെന്ന് ഭർത്താവ് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ഖുശ്ബു വിന്റെ വാക്കുകൾ ഇങ്ങനെ;

‘മുസ്ലീമായാണ് ജനിച്ചത്. നിറയെ ഹിന്ദുക്കൾ വസിക്കുന്ന സ്ഥലത്താണ് വളർന്നത്. പരമ്പരാഗത മുസ്ലീം കുടുംബത്തിൽപ്പട്ടവൾ ആയിരുന്നു എങ്കിലും, വിനായക ചതുർത്ഥിയും ദീപാവലിയും ഞങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു. ഗണേശ ഭഗവാനാണ് കൂടുതൽ അടുപ്പമുള്ള ഹിന്ദു ദേവൻ. ഞാനദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്. ഇന്നെന്റെ വീട്ടിൽ ധാരാളം ഗണേശ വിഗ്രഹങ്ങൾ കാണാം.’

കുത്തനെ ഉയർന്ന് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവർ ഞങ്ങളുടെ കുടുംബത്തിൽ വേറെയുമുണ്ട്. പങ്കാളികളെ മതം മാറാൻ ആരും നിർബന്ധിക്കാറില്ല. എന്റെ രണ്ടു സഹോദരങ്ങൾ അമുസ്ലീംകളെയാണ് വിവാഹം ചെയ്തത്. ഒരാൾ ഇന്തൊനേഷ്യൻ ഹിന്ദുവിനെയും മറ്റൊരാൾ ക്രിസ്ത്യാനിയെയും. മതം മാറണമെന്ന് ഭർത്താവ് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. അദ്ദേഹം റമസാനും പെരുന്നാളും ആഘോഷിക്കാറുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button